LiveTV

Live

Kerala

ഷാനിമോൾ ഉസ്മാനെതിരായ ജി.സുധാകരന്റെ വിവാദ പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

ഷാനിമോൾ ഉസ്മാനെതിരായ ജി.സുധാകരന്റെ വിവാദ പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്റെ വിവാദ പരാമർശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്നായിരുന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞത്. ഡിജിപിയോടും കലക്ടറോടും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.‌‌ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു.

Also read: പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂര്‍; ഷാനി മോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി സുധാകരന്‍

അരൂരിലെ തൈക്കാട്ടുശ്ശേരിയിലെ കുടുംബയോഗത്തിലായിരുന്നു ആരുടെയും പേരെടുത്ത് പറയാതെയുള്ള മന്ത്രി ജി. സുധാകരന്റെ പൂതന പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീരൊഴുക്കിയുമാണ് ചിലർ ജയിക്കാൻ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. മന്ത്രിയുടെ പരാമർശം വേദനിപ്പിച്ചെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി സുധാകരനും രംഗത്തെത്തി.