LiveTV

Live

Kerala

ശബരിമലയില്‍ ആത്മാർത്ഥത ഉണ്ടെങ്കിൽ ബി.ജെ.പി എന്തുകൊണ്ട് നിയമനിർമ്മാണം നടത്തുന്നില്ല? തോമസ് ഐസക്

നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ഷാനിമോൾക്കെതിരെ കേസെടുത്തതെന്നും തോമസ് ഐസക്

ശബരിമലയില്‍ ആത്മാർത്ഥത ഉണ്ടെങ്കിൽ ബി.ജെ.പി എന്തുകൊണ്ട് നിയമനിർമ്മാണം നടത്തുന്നില്ല? തോമസ് ഐസക്

ശബരിമലയുടെ കാര്യത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ബി.ജെ.പി എന്തുകൊണ്ട് നിയമനിർമ്മാണം നടത്തുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിന്റെ കാറ്റ് പോയി. ബി.ജെ.പിക്ക് ശബരിമല പറയാനാകില്ലെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ഷാനിമോൾക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപ് ഭരണാനുമതി നൽകിയ റോഡ് പണിയാണ് ഷാനിമോൾ തടസ്സപ്പെടുത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.

തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും. കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നിലപാട് തിരിച്ചടിക്കുമെന്നും ഐസക് പറഞ്ഞു.