LiveTV

Live

Kerala

കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജോലിഭാരം മൂലമുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന് സൂചന

കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് പിജി വിദ്ധ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

വൈക്കം സ്വദേശിയും മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയുമാണ് ഇന്നലെ വൈകിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് നിലയില്‍ ഇയാളെ ഹോസ്റ്റര്‍ മുറിയില്‍ വെച്ച് സഹപാഠികള്‍ കണ്ടെത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ഒരു മാസമായി അവധി നിഷേധിച്ചുവെന്നും ജോലി ഭാരത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതുമെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് പിജി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സുപ്രണ്ടിന്റെ ഓഫീസ് ഇവര്‍ ഉപരോധിക്കുകയും ചെയ്തു. സമാനമായ അനുഭവം മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടെന്ന ആരോപണം ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ആരോപണം ശരിയല്ലെന്നും അവധി അനുവദിക്കാറുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.