LiveTV

Live

Kerala

വിദ്യാർഥികളുടെ ഹാജർ നില പോലും മനസിലാക്കാതെയാണ് വർക്കല എസ്.ആർ കോളജില്‍ പരീക്ഷക്ക് അനുമതി നല്കിയതെന്ന് സൂചന

എസ്.ആറിലെ ഹാജർ കണക്ക് കയ്യിലില്ലെന്ന് വിവരാവകാശ ചോദ്യത്തിന് ആരോഗ്യസർവകലാശാല മറുപടി നല്കി. വിവരാവകാശ രേഖയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു

വിദ്യാർഥികളുടെ ഹാജർ നില പോലും മനസിലാക്കാതെയാണ് വർക്കല എസ്.ആർ കോളജില്‍ പരീക്ഷക്ക്  അനുമതി നല്കിയതെന്ന് സൂചന

വിദ്യാർഥികളുടെ ഹാജർ നില പോലും മനസിലാക്കാതെയാണ് ആരോഗ്യ സർവകലാശാല വർക്കല എസ്.ആർ കോളജില്‍ പരീക്ഷക്ക് അനുമതി നല്കിയതെന്ന് സൂചന. എസ്.ആറിലെ ഹാജർ കണക്ക് കയ്യിലില്ലെന്ന് വിവരാവകാശ ചോദ്യത്തിന് ആരോഗ്യ സർവകലാശാല മറുപടി നല്കി. വിവരാവകാശ രേഖയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യ സർവകലാശാല ഫലം തടഞ്ഞുവെച്ച വർക്കല എസ്.ആറിലെ പരീക്ഷ നടന്നത് ഈ വർഷം ജൂലൈയിലാണ്. കോളജിലെ ക്രമക്കേടുകളെക്കുറിച്ച് സർക്കാരിന് പരാതി നല്കുകയും ഹൈകോടതിയില്‍ കേസിന് പോവുകയും ചെയ്ത വിദ്യാർഥികള്‍ക്ക് അവസരം നല്കാതെയാണ് ജൂലൈ 23 മുതല്‍ പരീക്ഷ നടന്നത്. 11 വിദ്യാർഥികള്‍ക്ക് ഹാജരില്ലെന്നായിരുന്ന പറഞ്ഞ വാദം. എന്നാല്‍ പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് പോലും ഹാജരില്ലായിരുന്നു എന്നാണ് രക്ഷകർത്താക്കളുടെ പരാതി. പഠനം നടത്താതെ ക്രിത്രിമമായി നടത്തുന്ന പരീക്ഷ തടയണമെന്ന് വിദ്യാർഥികള്‍ ആരോഗ്യ സർവകലാശാലയോട് അഭ്യർഥിച്ചെങ്കിലും പരിഗണിച്ചില്ല.

പരീക്ഷ എഴുതിയവരുടെ ഹാജര്‍ നില മനസിലാക്കാന്‍ ആരോഗ്യ സർവകലാശാലയില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. എസ്.ആറിനെ ഹാജർ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യ സർവകലാശാലയുടെ മറുപടി.

പരാതിയുള്ള കോളജില്‍ ഹാജർ സംബന്ധിച്ച വ്യക്തത വരുത്തുക പോലും ചെയ്യാതെയാണ് ആരോഗ്യ സർവകലാശാല പരീക്ഷക്ക് അനുമതി നല്‍കിയതെന്ന് വ്യക്തം. ആ പരീക്ഷയുടെ ഫലം തടഞ്ഞുകൊണ്ടുള്ള സർവകലാശാലയുടെ ഇപ്പോഴത്തെ നടപടി മുഖം മിനുക്കല്‍ നടപടിയാണെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്.