LiveTV

Live

Kerala

ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് ഒരു നാട്

ക്വാറിക്കെതിരെ കഴിഞ്ഞ 162 ദിവസമായി സമരം ചെയ്യുകയാണ് ഇവിടുത്തെ എഴുപതോളം കുടുംബങ്ങൾ

ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് ഒരു നാട്

പത്തനംതിട്ട എനാദിമംഗലത്തെ ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് കണ്ണങ്കര കോളനി നിവാസികള്‍ പറയുന്നത്. ക്വാറിക്കെതിരെ കഴിഞ്ഞ 162 ദിവസമായി സമരം ചെയ്യുകയാണ് ഇവിടുത്തെ എഴുപതോളം കുടുംബങ്ങൾ.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഓടി എത്തുന്ന രാഷ്ട്രീയക്കാരെ കണ്ണങ്കര കോളനിക്കാർക്ക് വേണ്ട, അതുകൊണ്ട് വോട്ടുമില്ല ജീവനും കൈയ്യില്‍ പിടിച്ച് ഇവര്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് കാലമെറയായി, അന്നൊന്നും കാണാത്തവർ ഇപ്പോൾ എന്തിന് വരുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. വോട്ടുണ്ട് പക്ഷേ അത് ജീവിതം തിരിച്ച് നൽകുന്നവർക്കാണ് സുരക്ഷിതമായി ജീവിക്കാൻ അവസരം ഒരുക്കുന്നവർക്കാണ്. കണ്ണങ്കരക്കാര്‍ പറയുന്നു.