LiveTV

Live

Kerala

ഇടുക്കി ജില്ലയിലെ പട്ടയം; പുതിയ ഉത്തരവുകളില്‍ എതിർപ്പുമായി സി.പി.ഐ

ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ നേതൃത്വം റവന്യൂ മന്ത്രിയെ കണ്ടു 

ഇടുക്കി ജില്ലയിലെ പട്ടയം; പുതിയ ഉത്തരവുകളില്‍ എതിർപ്പുമായി സി.പി.ഐ

ഇടുക്കി ജില്ലയിലെ പട്ടയം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവുകളില്‍ എതിർപ്പുമായി സി.പി.ഐ രംഗത്ത്. ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ നേതൃത്വം റവന്യൂ മന്ത്രിയെ കണ്ടു. ഉത്തരവുകള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് കട്ടപ്പനയില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ആഗസ്ത് മാസം 22ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പതിവ് ചട്ടപ്രകാരം പതിച്ചുനല്കിയ 15 സെന്റിനു മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളുടെയും സ്ഥലം സഹിതം സർക്കാരിലേക്ക് കണ്ടുകെട്ടാം. പിന്നാലെ ഭൂമിയുടെ പട്ടയത്തിന്റെ സ്വഭാവം അനുസരിച്ച് മാത്രമെ കെട്ടിട നിർമാണം അനുവദിക്കാവൂ എന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവും സെപ്തംബര്‍ 25ന് പുറത്തിറങ്ങി. ഇതോടെ ജില്ലയിലെവിടെയും കെട്ടിടം നിർമ്മിക്കാന്‍ വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി നിർബന്ധമായി.

ഈ വിവാദ ഉത്തരവുകള്‍ക്കെതിരെയാണ് പ്രതിപക്ഷത്തിനു പിന്നാലെ സി.പി.ഐ പരസ്യമായി രംഗത്തെത്തിയത്. ഉത്തരവ് അപ്രായോഗികമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറയുന്നു.സംസ്ഥാനത്ത് നിലനില്‍ക്കുന്ന 1964ലെയും 93ലെയും ഭൂപതിവ് ചട്ടത്തിനും കാലോചിത മാറ്റമുണ്ടാകണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. സമാന ആവശ്യം ഉന്നയിച്ച് യുഡിഎഫ് സമരം ആരംഭിച്ചുകഴിഞ്ഞു. ഉത്തരവുകള്‍ ഇടുക്കിയിലെ ജനങ്ങളെ ഒന്നാകെ ബാധിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.