LiveTV

Live

Kerala

ഓര്‍മകള്‍ ചുവരില്‍ കൊത്തിയിട്ട് ആ കുട്ടികള്‍ ഫ്ലാറ്റുകളുടെ പടിയിറങ്ങി

യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ വേദനയോടെയായിരുന്നു പലരുടെയും പടിയിറക്കം

 ഓര്‍മകള്‍ ചുവരില്‍ കൊത്തിയിട്ട് ആ കുട്ടികള്‍ ഫ്ലാറ്റുകളുടെ പടിയിറങ്ങി

മരടിലെ ഫ്ലാറ്റുകളില്‍ പലതും താമസക്കാര്‍ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ച് സ്വന്തമാക്കിയവയാണ്. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ വേദനയോടെയായിരുന്നു പലരുടെയും പടിയിറക്കം. കൂട്ടുകാരെ കൈവിടാനാവാതെ കുട്ടികളില്‍ പലരും ഓര്‍മകള്‍ ചുവരില്‍ കൊത്തിയിട്ടാണ് മടങ്ങിയത്.

നിസ്സഹായതോടെയെ നോക്കിനില്‍ക്കുകയായിരുന്നു പലരും. വര്‍ഷങ്ങളുടെ സമ്പാദ്യം ദിവസങ്ങള്‍കൊണ്ട് പൊളിച്ച് മാറ്റേണ്ടി വന്നു. പലരും തങ്ങളുടെ സ്വപ്നങ്ങള്‍ കൊണ്ട് അലങ്കരിച്ച മുറികള്‍ പൊളിക്കുന്നത് കാണാനാവാതെ എല്ലാം ഏജന്‍സികളെ ഏല്‍പ്പിച്ച് നേരത്തെ ഇറങ്ങിയിരുന്നു.

ഒരുമിച്ച് സ്കൂളില്‍ പോയിരുന്നവര്‍, കളിച്ചിരുന്നവര്‍ ഇനി ഒന്നും പഴയത് പോലെയല്ലെന്ന കാര്യം ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്കിത് കെട്ടിടം മാത്രമായിരുന്നില്ല, സ്നേഹം നിറഞ്ഞ സുരക്ഷിതത്വമായിരുന്നു