LiveTV

Live

Kerala

വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് യു.ഡി.എഫ് ശ്രമമെങ്കില്‍ തുടരട്ടെ: ശങ്കര്‍ റൈ

തന്നെ ജനങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് യു.ഡി.എഫ് നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ തനിക്ക് ഗുണം ചെയ്യുമെന്നും ശങ്കര്‍ റൈ

വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് യു.ഡി.എഫ് ശ്രമമെങ്കില്‍  തുടരട്ടെ: ശങ്കര്‍ റൈ

തനിക്കെതിരെ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമമെങ്കില്‍ അത് ഇനിയും തുടരട്ടെയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ ശങ്കര്‍ റൈ. തന്നെ ജനങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് യു.ഡി.എഫ് നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ തനിക്ക് ഗുണം ചെയ്യുമെന്നും ശങ്കര്‍ റൈ മീഡിയവണിനോട് പറഞ്ഞു.