LiveTV

Live

Kerala

മത്സരത്തിനിടെ ഹാമര്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്; സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു

പരിക്കേറ്റ വിദ്യാര്‍ഥി യുടെ നില ഗുരുതരമായി തുടരുകയാണ്. അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്

മത്സരത്തിനിടെ ഹാമര്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്; സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു

പാലായില്‍ നടക്കുന്ന സംസ്ഥാന അത്‍ലറ്റിക് മീറ്റ് മാറ്റിവെച്ചു. ഹാമര്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. പരിക്കേറ്റ് ഐസിയുവില്‍ കഴിയുന്ന അഫീലിന്റെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ആരംഭിച്ച മേളയ്ക്കിടെ വളണ്ടിയറായ അഫീല്‍ ജോണ്‍സന്റെ ഹാമര്‍ വീണ് അപകടം ഉണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന അത്ലറ്റിക്ക് മീറ്റ് മാറ്റിവെക്കാന്‍ അത്ലറ്റിക്ക് അസോസിയേഷന്‍ തീരുമാനിച്ചത്. രണ്ടാം ദിവസത്തെയും മൂന്നാം ദിവസത്തേയും മത്സരങ്ങള്‍ മറ്റൊരു ദിവസം നടത്താനാണ് തീരുമാനം. പുതിയ തിയതി പിന്നീട് അറിയിക്കും. അഫിലിന്റെ അശ്രദ്ധ കൊണ്ടാണ് തലയില്‍ ഹാമര്‍ വീണത് എന്നാ ആരോപണം സംഘാടകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് പോലീസ് പൂര്‍ണ്ണമായും സ്ഥരീകരിച്ചിട്ടില്ല.

സംഘാടനത്തിലെ പിഴവിനെ കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റകരമായ അനാസ്ഥയ്ക്ക് ചുമത്തുന്ന 338 വകുപ്പ് പ്രകാരമാണ് കേസ്. നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആഫിലിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല. ഇതിനിടെ അര്‍ഡിഒയും സ്റ്റേഡിയത്തില്‍ എത്തി പരിശോധന നടത്തി. ജില്ല കലക്ടര്‍ പോലും അറിയാതെ മേള സംഘടിപ്പിച്ചെന്നതിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.