LiveTV

Live

Kerala

മലങ്കരസഭ പള്ളിത്തര്‍ക്കം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ

നാളെ വൈകുന്നേരം കോതമംഗലം ചെറിയ പള്ളിയില്‍ രണ്ടാം കൂനന്‍കുരിശ് സത്യം എന്ന പേരില്‍ സഭ വിശ്വാസികള്‍ സംഘടിക്കും

മലങ്കരസഭ പള്ളിത്തര്‍ക്കം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ

മലങ്കരസഭ പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. നാളെ വൈകുന്നേരം കോതമംഗലം ചെറിയ പള്ളിയില്‍ രണ്ടാം കൂനന്‍കുരിശ് സത്യം എന്ന പേരില്‍ സഭ വിശ്വാസികള്‍ സംഘടിക്കും. സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിയുടെ മുന്നിലെ കല്‍കുരിശില്‍ കയര്‍ കെട്ടി വിശ്വാസ പ്രഖ്യാപനം നടത്തും.

1653 ല്‍ നടന്ന കൂനന്‍കുരിശ് സത്യത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് അന്ത്യോഖ്യാ - മലങ്കര ബന്ധത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് രണ്ടാം കൂനന്‍കുരിശ് സത്യം പേരില്‍ യാക്കോബായ സഭ വിശ്വാസികള്‍ സംഘടിക്കുന്നത്. ഞായറാഴ്ച നടക്കേണ്ട കുടുംബ യൂണിറ്റുകളുടെ യോഗം ഒഴിവാക്കി കോതമംഗലം ചെറിയ പള്ളിയില്‍ എത്തണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി. ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കാളികളാകുമെന്ന് യാക്കോബായ സഭ നേതൃത്വം പറഞ്ഞു.

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള ഓര്‍ത്തഡോക്സ് സഭയുടെ നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നാണ് യാക്കോബായ സഭ നിലപാട്. തുടര്‍സമരപരിപാടികളുമായി പള്ളി കയ്യടക്കാനുള്ള നീക്കം ഏതുവിധേനയും ചെറുക്കുമെന്നും സഭ നേതൃത്വം വ്യക്തമാക്കി.