LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ സജീവമല്ലെന്ന ആരോപണത്തിന് മറുപടിയുമായി ശശി തരൂര്‍

നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു

വട്ടിയൂര്‍ക്കാവില്‍ സജീവമല്ലെന്ന ആരോപണത്തിന് മറുപടിയുമായി ശശി തരൂര്‍

വട്ടിയൂർക്കാവിൽ പ്രചരണത്തിൽ സജീവമല്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. പാർലമെന്റി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും നാളെ മുതൽ പ്രചരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു. നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു.

വട്ടിയൂർക്കാവിൽ പ്രചരണം മന്ദഗതിയാലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ശശി തരൂർ എം.പിയടക്കമുളള നേതാക്കൾ പ്രചാരണത്തിനെത്തതിലും പാർട്ടിക്കുളളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. പാർലമെന്ററി കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

Amused to hear my absence from Thiruvananthapuram during the by-election campaign so far has become an issue. I was in...

Posted by Shashi Tharoor on Thursday, October 3, 2019

നാളെ തിരുവനന്തപുരത്ത് എത്തുമെന്നും തുടർന്നുളള ദിവസങ്ങളിൽ വട്ടിയൂർക്കാവിലെ പ്രചാരണത്തിൽ സജീവമാകുമെന്നും പോസ്റ്റിൽ തരൂർ പറയുന്നു. അതേസമയം നേതാക്കൾക്കെതിരെ താൻ പരാതിയുന്നയിച്ചെന്ന വാർത്തകൾ വ്യാഖ്യാനം മാത്രമാണെന്ന് മോഹൻകുമാർ പറഞ്ഞു. മോഹന്‍ കുമാറിന്റെ വിമര്‍ശനം നല്ല ഉദ്ദേശ്യത്തോടെയാണെന്നാണ് നേരത്തെ ഡി.സി.സി നേതൃത്വവും വ്യക്തമാക്കിയിരുന്നു.