LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേടില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് മര്‍ദനം

ആര്യ അനില്‍ എന്ന വിദ്യാര്‍ഥിനിയെയാണ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ മര്‍ദിച്ചത്. മൊബൈല്‍ ഫോണില്‍ കോളജിന്‍റെ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേടില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് മര്‍ദനം

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിക്ക് മര്‍ദനം. കോളജിലെ ക്രമക്കേടില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ ആണ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ മര്‍ദിച്ചത്. ആര്യ അനില്‍ എന്ന വിദ്യാര്‍ഥിനിയെയാണ് മര്‍ദിച്ചത്.

സെക്യൂരിറ്റി ജീവനക്കാരന്‍ ആര്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുമംഗലി കയ്യേറ്റം നടത്തിയത്. കയ്യേറ്റത്തില്‍ വിദ്യാർഥികള്‍ പ്രതിഷേധിച്ചതോടെ കൂടുതല്‍ ജീവനക്കാരെത്തി വിദ്യാർഥികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കോളജിലെ വിദ്യാർഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി അഡ്മിസ്ട്രേറ്റീവ് ഓഫീസറെ കസ്റ്റഡിയിലെടുത്തു.

ഈ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ സമാനമായ പരാതികള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ആരോഗ്യ സർവകലാശാലയുടെ സന്ദർശനം ചിത്രീകരിക്കാനെത്തിയ മീഡിയവണ്‍ സംഘത്തെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Also read: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കും