LiveTV

Live

Kerala

നോക്കുകുത്തികളായി മൂവാറ്റുപുഴ നഗരസഭയിലെ സി.സി.ടി.വി ക്യാമറകൾ 

പത്തു ലക്ഷത്തിലധികം രൂപ മുടക്കി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളാണ് ഉപയോഗ ശൂന്യമായിരിക്കുന്നത്.

നോക്കുകുത്തികളായി മൂവാറ്റുപുഴ നഗരസഭയിലെ സി.സി.ടി.വി ക്യാമറകൾ 

മൂവാറ്റുപുഴയിൽ നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തന രഹിതമാണ്. പത്തു ലക്ഷത്തിലധികം രൂപ മുടക്കി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളാണ് നോക്കുകുത്തിയായിരിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി നഗരസഭ സ്ഥാപിച്ച കാമറകൾ ഉദ്ഘാടന ദിവസം പോലും പ്രവർത്തിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെ ആരോപണം. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി രണ്ടു മാസം മുമ്പ് പത്തു ലക്ഷത്തോളം രൂപ മുടക്കിയാണ് 15 കാമറകൾ സ്ഥാപിച്ചത്. കെ.എ. അബ്ദുൾ സലാം, നഗരസഭ പ്രതിപക്ഷ നേതാവ് പ്രവർത്തന രഹിതമായ കാമറകൾക്ക് മുമ്പിൽ പ്രതിപക്ഷഅംഗങ്ങൾ റീത്തു വച്ച് പ്രതിഷേധിച്ചു.

ക്യാമറയുടെ തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നിരീക്ഷണ കാമറയുടെ പ്രവർത്തനം പോലീസ് സ്റ്റേഷനിലും നഗരസഭ ആരോഗ്യജീവനക്കാരുടെ ഓഫീസിലും മുഴുവൻ നഗരസഭാംഗങ്ങളുടെ മൊബൈൽ ഫോണിലും ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിൽ യോഗം തീരുമാനിച്ചെങ്കിലും നടപടിയായില്ല.