LiveTV

Live

Kerala

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ അനുഗ്രഹം തേടിയത് യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നു 

ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ അനുഗ്രഹം തേടിയത് യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നു 

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ അനുഗ്രഹം തേടിയത് മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നു. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. അനുഗ്രഹം തേടിയത് തന്ത്രിയോടാണെന്നും താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ശങ്കര്‍ റൈ പ്രതികരിച്ചു.

ബി.ജെ.പിയിലെ ഒരു വിഭാഗവുമായി ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം ആദ്യ ഘട്ടം മുതല്‍ യു.ഡി.എഫ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രിയില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ അനുഗ്രഹം തേടിയത്.

Also read: രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങി ശങ്കര്‍ റൈ; എതിരാളിയുടെ അനുഗ്രഹം ഗുണം ചെയ്യില്ലെന്ന് രവീശതന്ത്രി  

ഈ സംഭവം മുന്‍നിര്‍ത്തി തങ്ങള്‍ ഉയര്‍ത്തിയ ആരോപണത്തിന് മൂര്‍ച്ച കൂട്ടാനാണ് യു.ഡി.എഫിന്‍റെ തീരുമാനം. കെ.പി.സി.സി പ്രസിഡന്‍റ് ഇന്ന് നടത്തിയ പ്രസ്താവന ഈ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം.