LiveTV

Live

Kerala

കോന്നി മെഡിക്കല്‍ കോളജില്‍ അവകാശവാദവുമായി ഇരു മുന്നണികളും

എന്നാല്‍ മെഡിക്കല്‍ കോളജ് ആകട്ടെ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല.

കോന്നി മെഡിക്കല്‍ കോളജില്‍ അവകാശവാദവുമായി ഇരു മുന്നണികളും

കോന്നിയില്‍ മുഖ്യപ്രചാരണ വിഷയം മെഡിക്കല്‍ കോളജാണ്. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് ആകട്ടെ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല.

2013 ജനുവരി 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് കോന്നി മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 85 ശതമാനം പണി പൂർത്തിയായതാണെന്നും ഈ സർക്കാർ മെഡിക്കൽ കോളജ് നിർമ്മാണം രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉയർത്തി വൈകിപ്പിച്ചെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

അതേസമയം മെഡിക്കൽ കോളജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും ഈ വർഷം ഡിസംബറോടെ മെഡിക്കൽ കോളജിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

ഹിന്ദുസ്ഥാൻ ലാറ്റക്സാണ് കോളജിന്റെ നിർമ്മാണ ചുമതല നിർവഹിക്കുന്നത്. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 167 കോടി രൂപ കഴിഞ്ഞ യു.ഡി.എഫ് സർക്കാരും രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 341 കോടി ഈ സർക്കാരും അനുവദിച്ചിട്ടുണ്ട്.