LiveTV

Live

Kerala

ആറ് പേരുടെ ദുരൂഹമരണം; മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു

സംഭവത്തില്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തു

ആറ് പേരുടെ ദുരൂഹമരണം;  മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു

താമരശ്ശേരി കൂടത്തായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആറ് പേരുടെ ശവക്കല്ലറ തുറന്ന പരിശോധിച്ചു. ക്രൈംബ്രാഞ്ച് സംഘമാണ് മരണത്തിലെ ദുരൂഹത നീക്കാൻ ശവക്കല്ലറ തുറന്ന് പരിശോധിച്ചത്. ഫോറൻസിക് പരിശോധനയിലൂടെ മരണകാരണം ശാസ്ത്രീയമായി കണ്ടെത്താനാണ് ശ്രമം.

വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസും അടുത്ത ബന്ധുക്കളുമായ ആറുപേരാണ് വര്‍ഷങ്ങളടുടെ ഇടവേളകളില്‍ ദുരൂഹമായി മരിച്ചത്. സംഭവത്തില്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ ടോം തോമസിന്റെ മകന്‍ റോയി അന്നമ്മയുടെ സഹോദരന്‍ മാത്യു, ഷാജുവിന്റെ ഭാര്യ സിലി പത്ത് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളക്കിടെ സമാനമായ സ്വഭാവത്തില്‍ മരിച്ചത്. എല്ലാവും കുഴ‍ഞ്ഞ് വീണ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ടോം തോമസിന്റെ രണ്ടാമത്ത മകന്‍ റോജോ പൊലീസില്‍ പരാതി നല്‍കി. മരിച്ച റോയിയുടെ വയറ്റില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി റോജോയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ ഇത് അന്വേഷിച്ചില്ലെന്ന ആരോപണവുമുണ്ട്. സംഭവത്തില്‍ കൊലപാതക സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍‌ര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

Also read: ആറ് പേരുടെ മരണത്തിലെ ദുരൂഹത നീങ്ങുമോ?