LiveTV

Live

Kerala

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി

ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് ഒന്നേകാൽ കിലോ സ്വർണം തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത്

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ സ്വര്‍ണം ഒളിപ്പിച്ച് അതിന് ശേഷം വിഗ് വെയ്ക്കുകയായിരുന്നു. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്.

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണക്കടത്ത് പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണക്കടത്തുകാര്‍ നൂതന മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തലയിലെ ഒരു ഭാഗത്തെ മുടി വെട്ടിമാറ്റി പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ച് അതിന് മുകളിലായി വിഗ് വെച്ചുള്ള സ്വര്‍ണക്കടത്ത് അത്ര പരിചിതമല്ല. ഒന്നേകാൽ കിലോ സ്വർണ്ണമാണ് അനധികൃതമായി ഇത്തരത്തില്‍ കടത്താന്‍ ഇന്ന് ശ്രമം നടന്നത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് ഈ സ്വര്‍ണക്കടത്തുകാരനെ പിടികൂടിയത്.

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി