LiveTV

Live

Kerala

അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ആസില്‍ ജോൺസനാണ് പരുക്കേറ്റത്.

അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പാലായിൽ നടക്കുന്ന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെയാണ് അപകടം. മത്സരത്തിന്റെ വളണ്ടിയറായ സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥി അഫീൽ ജോൺസന്റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ പതിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഫിലിനെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അഫീലിനെ മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഹാമർ ത്രോയും ജാവലിൻ ത്രോയും ഒരേ സ്ഥലത്ത് നടത്തിയതാണ് അപകടത്തിന് കാരണം. എന്നാൽ വിദ്യാർത്ഥിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് സംഘാടകർ പറയുന്നത്.