LiveTV

Live

Kerala

സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും ഗുണനപട്ടികയും അയച്ചുകൊടുത്ത് യുവജനതാദളിന്റെ വ്യത്യസ്തമായ പ്രതിഷേധം

രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ മന്ത്രി അടിസ്ഥാനപാഠങ്ങള്‍ പോലും മറന്നെന്ന് കുറ്റപ്പെടുത്തിയാണ് യുവജനതാദള്‍ പുസ്തകങ്ങള്‍ അയച്ചുനല്‍കിയത്

സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും ഗുണനപട്ടികയും അയച്ചുകൊടുത്ത് യുവജനതാദളിന്റെ വ്യത്യസ്തമായ പ്രതിഷേധം

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും ഗുണനപട്ടികയും അയച്ചുകൊടുത്ത് യുവജനതാദളിന്റെ വ്യത്യസ്തമായ പ്രതിഷേധം. രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ മന്ത്രി അടിസ്ഥാന പാഠങ്ങള്‍ പോലും മറന്നെന്ന് കുറ്റപ്പെടുത്തിയാണ് യുവജനതാദള്‍ പുസ്തകങ്ങള്‍ അയച്ചുനല്‍കിയത്.

അമര്‍ത്യാ സെന്നിന്റെ ഓണ്‍ എതിക്‌സ് ആന്റ് എകണോമിക്‌സ്, ഡോ ടി എം തോമസ് ഐസക്കിന്റെ സാമ്പത്തികബന്ധങ്ങള്‍, പബ്ലിക് ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ടോട്ടല്‍ എകണോമിക്‌സ് തുടങ്ങിയ പുസ്തകങ്ങളും ഗുണനപട്ടികയുമാണ് ധനകാര്യ മന്ത്രിക്ക് അയച്ചുകൊടുത്തത്. അടിസ്ഥാനപാഠങ്ങള്‍ പോലും മറന്ന കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിര്‍മലാസീതാരാമന്‍, രാജ്യത്തിന്റെ കരുതല്‍ ധനത്തില്‍ പോലും കൈവെച്ച് മുന്നോട്ട് പോകുന്നത് കൊണ്ടാണ് ഇത്തരമൊരു സമരരീതി

സാമ്പത്തിക മേഖലയുടെ നടുവൊടിഞ്ഞ് സാധാരണക്കാര്‍ ജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി പാക്കേജുകള്‍ പ്രഖ്യാപിച്ച് മന്ത്രി അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ മന്ത്രിക്ക് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാനാണ് യുവജനതാദള്‍ തീരുമാനം.