LiveTV

Live

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തുറവൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരാതിയിലാണ് കേസ്

ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂര്‍ - എഴുപുന്ന റോഡ് അറ്റകുറ്റപണി തടസപ്പെടുത്തിയതിനാണ് കേസ്. തുറവൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരാതിയിലാണ് കേസ്. രാത്രി പണി നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഷാനിമോള്‍ ഉസ്മാനും ചേര്‍ന്ന് പ്രശ്നമുണ്ടാക്കി. ഈ റോഡ് കേടായിക്കിടക്കുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് രാത്രി പണിക്കായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിച്ചേര്‍ന്നത്.