LiveTV

Live

Kerala

സംഘ്പരിവാര്‍ നടത്തുന്ന പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗിന്‍റെ പൗരാവകാശ റാലികള്‍

കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നും ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു

സംഘ്പരിവാര്‍  നടത്തുന്ന പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗിന്‍റെ പൗരാവകാശ
 റാലികള്‍

സംഘ്പരിവാര്‍ രാജ്യത്ത് നടത്തുന്ന പൌരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോടും തൃശൂരും പൌരാവകാശ റാലികള്‍ നടത്തി. ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തില്‍ ദേശീയ തലത്തില്‍ മുസ്‍ലിം ലീഗ് നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് പൗരാവാകാശ റാലി നടത്തിയത്.

കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നും ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‍ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റാലി. റാലിയെ തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അസം പൌരത്വ രജിസ്റ്ററില്‍ നിന്നും ഒഴുവായ മുന്‍‌ സൈനികന്‍ അജ്മല്‍ ഹഖ്, തമിഴ്നാട് എം.എല്‍.എ എം.എ സുബ്രഹ്മണ്യന്‍‌ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.