LiveTV

Live

Kerala

പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം; ബി.ജെ.പിക്കായി പ്രചരണത്തിനിറങ്ങാതെ ആര്‍.എസ്.എസ്

നേരത്തേ നിശ്ചയിച്ച സംഘ പ്രചാരകരാണ് വിട്ടുനില്‍ക്കുന്നത്. വിജയദശമി കഴിഞ്ഞിട്ട് ആലോചിക്കാമെന്ന നിലപാടില്‍ ആര്‍എസ്എസ് ഉറച്ച് നില്‍ക്കുകയാണ്

പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം; ബി.ജെ.പിക്കായി പ്രചരണത്തിനിറങ്ങാതെ ആര്‍.എസ്.എസ്

ബിജെപി സ്ഥാനാർഥി നിർണയത്തിലെ തർക്കം ആർഎസ്എസിലേക്കും. വട്ടിയൂര്‍കാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാതിരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം രൂക്ഷമാക്കുന്നു.

നേരത്തേ നിശ്ചയിച്ച സംഘ പ്രചാരകരാണ് വിട്ടുനില്‍ക്കുന്നത്. വിജയദശമി കഴിഞ്ഞിട്ട് ആലോചിക്കാമെന്ന നിലപാടില്‍ ആര്‍എസ്എസ് ഉറച്ച് നില്‍ക്കുകയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഏകോപനം ആർഎസ്എസിനായിരുന്നു. വട്ടിയൂർക്കാവ് അടക്കമുള്ളിടത്താണ് തർക്കം നിലനില്‍ക്കുന്നത്. കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാതെ അപമാനിച്ചു എന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് പ്രചരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഈ തര്‍ക്കം വലിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മോശമായി ഭവിച്ചേക്കും.