LiveTV

Live

Kerala

ആലുവയിലെ അപ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൃത്യമായ നിഗമനത്തിലെത്താനാവാതെ പൊലീസ്

ആത്മഹത്യയെന്ന് ഉറപ്പിക്കാനുള്ള വിശ്വസനീയമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല

 ആലുവയിലെ അപ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൃത്യമായ നിഗമനത്തിലെത്താനാവാതെ പൊലീസ്

എറണാകുളം ആലുവയിലെ അപ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൃത്യമായ നിഗമനത്തിലെത്താനാവാതെ പൊലീസ്. ആത്മഹത്യയെന്ന് ഉറപ്പിക്കാനുള്ള വിശ്വസനീയമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപത്തുള്ള അപ്പാര്‍ട്ട്മെന്റിലാണ് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി ശ്വാസംമുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അത്മഹത്യയെന്ന് ഉറപ്പിക്കാനുള്ള കൃത്യമായ സൂചനകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്.

മരിച്ച മോനിഷയോ നാട്ടില്‍ ജോലി ശരിയായെന്നും മടങ്ങിവരണമെന്നും ഭര്‍ത്താവ് അറിയിച്ചിരുന്നു. ഇതാണ് അത്മഹത്യക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്. പൊലീസ് ഇത് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.