LiveTV

Live

Kerala

അടൂർ പ്രകാശിനെ മെരുക്കാന്‍ ഐ ഗ്രൂപ്പിലെ പ്രമുഖനെ രംഗത്തിറക്കി കോൺഗ്രസ്

മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരന് നൽകി

അടൂർ പ്രകാശിനെ മെരുക്കാന്‍ ഐ ഗ്രൂപ്പിലെ പ്രമുഖനെ രംഗത്തിറക്കി കോൺഗ്രസ്

കോന്നിയില്‍ അടൂർ പ്രകാശിനെ മെരുക്കാന്‍ ഐ ഗ്രൂപ്പിലെ പ്രമുഖനെ രംഗത്തിറക്കി കോൺഗ്രസ്. മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരന് നൽകി. അടൂർ പ്രകാശുമായി ബന്ധമുള്ള ശൂരനാടിനെ ഇറക്കിയതിലൂടെ അടൂർ പ്രകാശിന്റെ സജീവസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്താം എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുപ്പിച്ചും ആസൂത്രണ യോഗങ്ങൾ പങ്കെടുപ്പിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അടൂർ പ്രകാശിനെ സജീവമാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുണ്ട്. എന്നാൽ താഴെത്തട്ടിലെ പ്രവർത്തനങ്ങളിൽ അടൂർ പ്രകാശ് സാന്നിധ്യം ഏറെ പ്രാധാന്യമുള്ളതാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തങ്ങളുടെ പ്രവർത്തനങ്ങളിൽ അടൂർ പ്രകാശ് ക്യാമ്പിനെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ യു.ഡി.എഫ് പുതിയ നീക്കം നടത്തിയത്. ഐ ഗ്രൂപ്പിലെ പ്രമുഖനും അടൂർ പ്രകാശുമായി അടുത്തബന്ധം സൂക്ഷിക്കുന്നതുമായ കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ആണ് യു.ഡി.എഫ് മണ്ഡലത്തിലെ ചുമതല നൽകിയത്. ശൂരനാട് രാജശേഖരൻ ഇന്നലെത്തന്നെ മണ്ഡലത്തിൽ എത്തി പ്രവർത്തനങ്ങളിൽ സജീവമായി.

അടൂർ പ്രകാശനെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും രംഗത്തിറക്കുക എന്നതാണ് ശൂരനാടിന്റെ പ്രധാനദൗത്യം. 23 വർഷത്തോളമായി ആയി മണ്ഡലത്തിലെ എം.എൽ.എ ആയ അടൂർ പ്രകാശ് സ്വാധീനം തിരിച്ചറിഞ്ഞാണ് യു.ഡി.എഫ് ക്യാമ്പിന് നീക്കം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മോഹൻരാജുമായി അടൂർ പ്രകാശിന് എതിരഭിപ്രായമില്ല. എൻ.എസ്.എസിന് കൂടി താല്പര്യമുള്ള സ്ഥാനാർഥിയാണ് മോഹൻരാജ് എന്നതും കോൺഗ്രസ് അനുകൂല ഘടകമായി പരിഗണിക്കുന്നുണ്ട്. കോന്നി സീറ്റ് കൈവിട്ടു പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സംഘടനാതലത്തിൽ എടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലെ തീരുമാനം.