LiveTV

Live

Kerala

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് വിദ്യാര്‍ഥികളും പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘം

മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്

 പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് വിദ്യാര്‍ഥികളും പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘം

പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ യൂണിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെന്ന് അന്വേഷണ സംഘം. പ്രണവും ഏതാനും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇന്‍വിജിലേറ്റര്‍മാരും കേസില്‍ പ്രതിയാകും. ചോദ്യപേപ്പര്‍ നേരിട്ട് ചോര്‍ത്തിയിട്ടുണ്ടെന്ന സംശയവും ക്രൈം ബ്രാഞ്ചിനുണ്ട്.

തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമകതിയോടെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പൂജപ്പുര ജയിലിലെത്തി പി.എസ്.സി തട്ടിപ്പിലെ അഞ്ച് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍ പുറത്ത് വന്നത്. പ്രണവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇത് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പക്കലെത്തി. ഇവരില്‍ നിന്നും ചോദ്യപേപ്പര്‍ ഗോകുലിനും സഫീറിനും ലഭിച്ചു. ഇവര്‍ ശിവരഞ്ജിത്ത് നസീം പ്രണവ് എന്നിങ്ങനെ മൂന്ന് പേര്‍ക്കും ഉത്തരം എത്തിച്ചു.

മൂന്ന് പേരും മൊബൈല്‍ ഫോണുമായാണ് പരീക്ഷാ ഹാളിലെത്തിയത്. ചോദ്യപേപ്പര്‍ നേരിട്ട് ചോര്‍ത്തിയതായും ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. കേസില്‍ ഇന്‍വിജലേറ്റര്‍മാരടക്കം പ്രതിയാകാനുള്ള സാധ്യതയുമുണ്ട്. തിരിച്ചറി‍ഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടു. പ്രണവും ഇവരും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇന്‍വിജിലേറ്റര്‍മാരും കേസില്‍ പ്രതിയാകും.