LiveTV

Live

Kerala

ഗോഡ്സെക്ക് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ നിയമ നിർമ്മാണം നടത്തണമെന്ന് എ.കെ ആന്റണി

ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് കോൺഗ്രസ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു ആന്റണി

ഗോഡ്സെക്ക് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ നിയമ നിർമ്മാണം നടത്തണമെന്ന് എ.കെ ആന്റണി

ഗോഡ്സെക്ക് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് എ.കെ ആന്റണി. അടിച്ചമർത്തലിലൂടെയുള്ള ഏകത്വത്തിന് നിലനിൽപില്ലെന്നും ആന്റണി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് കോൺഗ്രസ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു ആന്റണി.

തിരുവനന്തപുരത്ത് പി.എം.ജി മുതൽ കിഴക്കേകോട്ട വരെയായിരുന്നു പദയാത്ര. ചുട്ടുപൊള്ളുന്ന വെയിലിലും നാല് കിലോമീറ്റർ ദൂരം പദയാത്ര മുന്നിൽ നിന്ന് നയിച്ചത് എ.കെ ആന്റണി. ഒപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകരും. ഗാന്ധി പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം ഗാന്ധി സന്ദേശ പ്രസംഗം. കേന്ദ്ര സർക്കാരിന്റെ ഗാന്ധി പ്രേമം ആത്മാർത്ഥതയില്ലാത്തതാണെന്ന് ആന്റണി ആരോപിച്ചു.

കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ നേതാക്കൾ പദയാത്രയിൽ അണിനിരന്നു.