LiveTV

Live

Kerala

ബി.ജെ.പി - സി.പി.എം രഹസ്യ ധാരണ ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി

തെളിവുകൾ ബോധിപ്പിക്കേണ്ട സമയത്ത് ബോധിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

ബി.ജെ.പി - സി.പി.എം രഹസ്യ ധാരണ ആരോപണം ആവർത്തിച്ച്  മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി - സി.പി.എം രഹസ്യ ധാരണ ആരോപണം ആവർത്തിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാലായിൽ നടന്ന വോട്ടുകച്ചവടത്തെ കുറിച്ച് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും സി.പി.എം - ബി.ജെ.പി ധാരണ ഉണ്ട്‌. തെളിവുകൾ ബോധിപ്പിക്കേണ്ട സമയത്ത് ബോധിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവട ആരോപണം സജീവമാക്കിയിരിക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തുമെന്നാണ് കോടിയേരിയുടെ ആരോപണം.

യു.ഡി.എഫിനെ തോൽപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വോട്ടുകച്ചവടത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പാലായിൽ യു.ഡി.എഫും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തി. ഇല്ലെങ്കിൽ എൽ.ഡി.എഫ് 10000 വോട്ടിന് ജയിക്കുമായിരുന്നുവെന്നും മണി തിരുവനന്തപുരത്ത് പറഞ്ഞു.