LiveTV

Live

Kerala

ഗാന്ധിജിയെ അനുസ്മരിച്ച് ആർ.എസ്.എസ് തലവന്റെ ലേഖനവുമായി മാതൃഭൂമി; പരക്കെ വിമർശം 

സംഘ്പരിവാർ മുഖപത്രമായ ‘ജന്മഭൂമി’യിലും മോഹൻ ഭാഗവതിന്റെ ഗാന്ധിഅനുസ്മരണമുണ്ട്. ‘ആ ജീവിതവീക്ഷണം സ്വായത്തമാക്കൂ...’ എന്ന തലക്കെട്ടിലാണ് ലേഖനം. 

ഗാന്ധിജിയെ അനുസ്മരിച്ച് ആർ.എസ്.എസ് തലവന്റെ ലേഖനവുമായി മാതൃഭൂമി; പരക്കെ വിമർശം 

ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ചു കൊണ്ടുള്ള ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ ലേഖനം 'മാതൃഭൂമി' ദിനപത്രത്തിൽ. 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടിലാണ് ആർ.എസ്.എസ് സർസംഘചാലക് ആയ ഭാഗവതിന്റെ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗാന്ധിവധത്തെ തുടർന്ന് രാജ്യത്ത് നിരോധിക്കപ്പെട്ട ആർ.എസ്.എസിന്റെ തലവന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആദരിക്കുകയാണെങ്കില്‍ ഇങ്ങനെ ആദരിക്കണം. വളരെ മികച്ച ആദരവിന്റെ അനന്യ മാതൃകകളിലൊന്ന്.

Posted by Sreejith Divakaran on Tuesday, October 1, 2019

മഹാത്മാഗാന്ധിക്ക് ആർ.എസ്.എസ്സുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനാണ് ലേഖനത്തിൽ പ്രധാനമായും മോഹൻ ഭാഗവത് ശ്രമിക്കുന്നത്. 1922-ൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാഗ്പുരിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിൽ ഹെഡ്‌ഗേവാർ ഗാന്ധിജിയെ 'പുണ്യപുരുഷൻ' എന്നു വിളിച്ചതായും 1936-ൽ അദ്ദേഹം ആർ.എസ്.എസ് ശിബിരം സന്ദർശിച്ചതായും ലേഖനത്തിൽ പറയുന്നു. വിഭജനകാലത്ത് ഗാന്ധിജി ആർ.എസ്.എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും അച്ചടക്കം, ജാതി-ഉപജാതി ചിന്തകളുടെ അഭാവം എന്നിവയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ വാർത്ത 'ഹരിജൻ' പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഭാഗവത് എഴുതുന്നു. അതേസമയം, ഗാന്ധിജിയുടെ കൊലപാതകം സംബന്ധിച്ച് ഒന്നും പറയാതെയാണ് ലേഖനം അവസാനിക്കുന്നത്.

മോഹൻ ഭഗവത് ആരാണെന്നു പോലും അറിയാത്ത ബി ജെ പിക്കാർ ഇവിടെ ഈ കേരളത്തിൽപ്പോലുമുണ്ട് എന്നതുകൊണ്ട്, ബി ജെ പി ഇനിയും വളരും എന്ന...

Posted by Arun Sreekumar on Tuesday, October 1, 2019

മഹാത്മാഗാന്ധിയുടെ സന്ദർശം അഭിമാനത്തോടെ അനുസ്മരിക്കാറുള്ള മാതൃഭൂമി, അദ്ദേഹത്തിന്റെ 150-ാം ജന്മദിനത്തിൽ ആർ.എസ്.എസ് തലവനെക്കൊണ്ട് അനുസ്മരണം എഴുതിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

അടുത്തു തന്നെ സൗമ്യയെ ഗോവിന്ദച്ചാമിയും ജിഷയെ അമറുൾ ഇസ്ളാമും അനുസ്മരിക്കുവാൻ മാതൃഭൂമി അവസരമൊരുക്കും...

Posted by Prasanth Alappuzha on Tuesday, October 1, 2019

അതേസമയം, സംഘ്പരിവാർ മുഖപത്രമായ 'ജന്മഭൂമി'യിലും മോഹൻ ഭാഗവതിന്റെ ഗാന്ധിഅനുസ്മരണമുണ്ട്. 'ആ ജീവിതവീക്ഷണം സ്വായത്തമാക്കൂ...' എന്ന തലക്കെട്ടിലാണ് ലേഖനം. 'ഗാന്ധിജി എന്ന വെളിച്ചം' എന്ന എഡിറ്റോറിയലും 'ഗാന്ധിജിയെന്ന ധർമസൂര്യൻ', 'ഗാന്ധിയൻ ആശയങ്ങളുടെ ചൗക്കീദാർ' ഗാന്ധിജിയിൽ നിന്ന് ആർ.എസ്.എസ്സിലേക്കുള്ള ദൂരം' എന്നീ ലേഖനങ്ങളും ജന്മഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാന്ധിജീടെ ജീവിതം സ്വയത്തമാക്കാൻ വേണ്ടി ഒരു പയലിനെ ഞങ്ങ അങ്ങേരുടെ അടുത്തേക്ക് മോട്ടറാക്കി വിട്ടായിരുന്നു. ലവൻ അതിയാന്റെ...

Posted by Ismail Kalliyan on Tuesday, October 1, 2019

ഇതിലപ്പുറം എന്താണ് മാതൃഭൂമിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ! സംഘുപരിവാർ അധികാര ശക്തിയാവുന്നതിനൊക്കെ പതിറ്റാണ്ടുകൾക്ക്...

Posted by ഷാജഹാൻ ടി അബ്ബാസ് on Tuesday, October 1, 2019

പി. പരമേശ്വരൻെറ നവതിക്ക് എഡിറ്റോറിയൽ പേജിൽ ലേഖനം വന്ന ദിവസമാണ് സംസ്ക്കാരം പ്രചരിപ്പിക്കുന്ന പത്രത്തിന്...

Posted by Sarath Ongallur on Tuesday, October 1, 2019