LiveTV

Live

Kerala

തൃപ്പൂണിത്തുറ ഹീര ഫ്ലാറ്റ് കെട്ടിപ്പൊക്കിയത് നിയമം ലംഘിച്ച് 

ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റോ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത ഈ ഫ്ലാറ്റ് പൊളിക്കാന്‍ മുന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

തൃപ്പൂണിത്തുറ ഹീര ഫ്ലാറ്റ് കെട്ടിപ്പൊക്കിയത് നിയമം ലംഘിച്ച് 

നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ എറണാകുളത്ത് നിരവധി. അതിലൊന്നാണ് തൃപ്പൂണിത്തുറ ഇരുമ്പനത്തെ ഹീര ലൈഫ് സ്റ്റൈല്‍ എന്ന 18 നില കെട്ടിടം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റോ ഇതുവരെ ഈ ഫ്ലാറ്റുകള്‍ക്ക് നല്‍കിയിട്ടില്ല. സുരക്ഷാ വിഭാഗം എന്‍.ഒ.സി ഇല്ലെങ്കില്‍ ഫ്ലാറ്റ് അടച്ചുപൂട്ടണമെന്ന് മുന്‍പ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. മീഡിയവണ്‍ എക്സ്ക്ളുസീവ്.

2007ലാണ് ഹീരാ ലൈഫ്സ്റ്റെല്‍ എന്ന 18 നില ഫ്ലാറ്റിന്റെ നിര്‍മ്മാണം തുടങ്ങുന്നത്. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഈ ഫ്ലാറ്റിന് തൃപ്പൂണിത്തുറ നഗരസഭ ഇതുവരെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഫ്ലാറ്റിലെ താമസക്കാരനായ ബൈജു കെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗ്നമായ നിയമലംഘനങ്ങള്‍ പുറത്തു വന്നത്.

കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഇല്ല. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഫ്ലാറ്റ് നിര്‍മിച്ചത് എന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു. എന്നാല്‍ എന്‍.ഒ.സി ലഭിച്ചിട്ടുണ്ടെന്നാണ് നഗരസഭ രേഖാമൂലം നല്‍കിയ മറുപടി. സുരക്ഷാ സംവിധാനം അപര്യാപ്തമാണെങ്കില്‍ ഫ്ലാറ്റ് അടച്ചുപൂട്ടണമെന്ന് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കെട്ടിട നിര്‍മാണ സമയത്ത് നല്‍കുന്ന താല്‍ക്കാലിക വൈദ്യുതി കണക്ഷനിലാണ് ഫ്ലാറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.