LiveTV

Live

Kerala

സൌത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റത്

സൌത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

കോഴിക്കോട് സൌത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് പാലം പൊളിച്ചത്. അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

രാവിലെ അഞ്ചരയോടെയാണ് പാലം പൊളിക്കാന്‍ തുടങ്ങിയത്. എട്ടരയോടെ പാലം പൊളിച്ചു നീക്കല്‍ പൂര്‍ത്തിയായി. രാത്രി തന്നെ പാലം പൊളിക്കാനായിരുന്നു കലക്ടറുടെ നിര്‍ദേശം. വേലിയേറ്റത്തെ തുടര്‍ന്ന് രാവിലെയാണ് പണികള്‍ തുടങ്ങാനായത്. വൈകീട്ട് ബീച്ചിലെത്തുന്നവര്‍ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ പാലത്തില്‍ കയറുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പാലം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവര്‍ മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്.