LiveTV

Live

Kerala

ദേശീയപാത അടച്ചിടുന്നതിനെതിരായ വയനാട്ടിലെ സമരം; പിന്തുണയുമായി കൂട്ടഉപവാസം

നിരാഹാര സമരത്തിന്റെ എട്ടാം ദിവസം സ്വതന്ത്ര മൈതാനിയിൽ കൂട്ട ഉപവാസം അനുഷ്ഠിക്കാൻ എത്തിയത് നൂറുകണക്കിനാളുകളാണ്.

ദേശീയപാത അടച്ചിടുന്നതിനെതിരായ വയനാട്ടിലെ സമരം; പിന്തുണയുമായി കൂട്ടഉപവാസം

ദേശീയപാത പൂർണ്ണമായി അടച്ചിടരുത് എന്നാവശ്യപ്പെട്ട് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 8 ദിവസം പിന്നിട്ടു. നിരാഹാരമിരിക്കുന്ന യുവജന സമിതി നേതാക്കൾക്ക് പിന്തുണയുമായി സ്വതന്ത്ര മൈതാനിയിൽ നൂറുകണക്കിനാളുകൾ ഉപവാസമിരുന്നു.

നിരാഹാര സമരത്തിന്റെ എട്ടാം ദിവസം സ്വതന്ത്ര മൈതാനിയിൽ കൂട്ട ഉപവാസം അനുഷ്ഠിക്കാൻ എത്തിയത് നൂറുകണക്കിനാളുകളാണ്. വൈകുന്നേരത്തോടെ പരസ്പരം നാരങ്ങാനീര് നൽകി ഏകദിന ഉപവാസം അവസാനിപ്പിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗാന്ധി വേഷമണിഞ്ഞ വിദ്യാർഥികളും സമരത്തിനെത്തി. ഐക്യദാർഢ്യവുമായി മറുനാടൻ മലയാളികളും ഇന്ന് കൂടുതലായെത്തി.

സി.പി.എം നേതാവ് എം.വി ജയരാജൻ, സിനിമാ താരം സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും സമര നേതാക്കൾക്ക് ഐക്യദാർഢ്യം അറിയിച്ചു. മുത്തങ്ങയിൽ നിന്നും സമീപത്തെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ലോറികളിലും ജീപ്പുകളിലുമായി നൂറുകണക്കിനാളുകൾ രാവിലെ മുതൽ തന്നെ എത്തി തുടങ്ങിയിരുന്നു. ആദിവാസി മേഖലകളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെയാണ് എത്തിയത്.