LiveTV

Live

Kerala

തൊടുപുഴയില്‍ എസ്.ഐയെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് സൈനികർക്കെതിരെ കേസ്

തൊടുപുഴയിലെ ബാറില്‍ വച്ചുണ്ടായ തർക്കം പരിഹരിക്കുന്നതിന് എത്തിയ എസ്.ഐയെയും പൊലീസ് ഡ്രൈവറെയുമാണ് സൈനികർ ഉള്‍പ്പെട്ട സംഘം മർദ്ദിച്ചത്

 തൊടുപുഴയില്‍ എസ്.ഐയെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് സൈനികർക്കെതിരെ കേസ്

ഇടുക്കി തൊടുപുഴയില്‍ എസ്.ഐയെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് സൈനികർക്കെതിരെ കേസെടുത്തു. തൊടുപുഴയിലെ ബാറില്‍ വച്ചുണ്ടായ തർക്കം പരിഹരിക്കുന്നതിന് എത്തിയ എസ്.ഐയെയും പൊലീസ് ഡ്രൈവറെയുമാണ് സൈനികർ ഉള്‍പ്പെട്ട സംഘം മർദ്ദിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെ തൊടുപുഴയിലെ ഒരു ബാറില്‍ വച്ച് രണ്ട് സൈനിക ഉദ്യോഗസ്ഥരും സുഹൃത്തുകളും തമ്മിലാണ് ആദ്യം വാക്ക് തർക്കം ഉണ്ടായതും സംഘർഷത്തിലെത്തിയതും. തുടർന്ന് ബാർ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ എസ്ഐ സാഗറും പൊലീസ് ഡ്രൈവറും സ്ഥലത്തെത്തി. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ നാലുപേരും ചേർന്ന് എസ്.ഐയെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു. തുടർന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സൈനിക ഉദ്യോഗസ്ഥരായ കൃഷണകുമാർ, അരുണ്‍ ഷാജി എന്നിവരെയും അരുണിന്റെ സഹോദരന്‍ അമല്‍, സുഹൃത്ത് വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തത്. മർദനത്തിന് ഇരയായ എസ്.ഐ സാഗറും പൊലീസ് ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍, മർദ്ദനം, തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അവധി പൂർത്തിയാക്കി സൈനികർ അടുത്ത ആഴ്ച ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവം.