LiveTV

Live

Kerala

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകള്‍ ക്വാറികള്‍ക്ക് ബാധകമല്ല: സുപ്രീംകോടതി

ക്വാറികള്‍ വ്യാവസായിക ഭൂമിയല്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകള്‍ ക്വാറികള്‍ക്ക് ബാധകമല്ല: സുപ്രീംകോടതി

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകള്‍ ക്വാറികള്‍ക്ക് ബാധകമല്ലെന്ന് സുപ്രീംകോടതി. ക്വാറികള്‍ വ്യാവസായിക ഭൂമിയല്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച പ്ലാന്‍റേഷന്‍ ഭൂമികളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കാനും ആകില്ല. ക്വാറികളെ വ്യാവസായിക ഭൂമിയായി കണക്കാക്കാന്‍ ആകില്ലെന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരജി തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.