LiveTV

Live

Kerala

ബി.ജെ.പിയോടുള്ള അതൃപ്തി വ്യക്തമാക്കി ബി.ഡി.ജെ.എസ്

ബി.ഡി.ജെ. എസ് സ്വന്തം അനുഭവിത്തിലൂടെ കാര്യങ്ങള്‍ പഠിച്ച്‌കൊണ്ടിരിക്കുകയാണ്, ആനയെ കൊടുത്താലും ആശകൊടു ക്കരുതെന്ന് മോദിയോടും, അമിത് ഷായോടും പറഞ്ഞ് കൊണ്ടാണ് ടി.വി ബാബുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ബി.ജെ.പിയോടുള്ള അതൃപ്തി വ്യക്തമാക്കി ബി.ഡി.ജെ.എസ്

ബി.ജെ.പിയോടുള്ള അതൃപ്തി വ്യക്തമാക്കി ബി.ഡി.ജെ.എസ് വക്താവ് ടി വി ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് മുന്നണികളും ബി.ഡി.ജെ.എസിന് ഒരുപോലെയാണെന്നും, പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് അധികാരവസരങ്ങള്‍ പങ്കിടാന്‍ മൂന്ന് മുന്നണികളും തയ്യാറായില്ലെന്നും ടി.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ഡി.ജെ. എസ് സ്വന്തം അനുഭവിത്തിലൂടെ കാര്യങ്ങള്‍ പഠിച്ച്‌കൊണ്ടിരിക്കുകയാണ്, ആനയെ കൊടുത്താലും ആശകൊടു ക്കരുതെന്ന് മോദിയോടും, അമിത് ഷായോടും പറഞ്ഞ് കൊണ്ടാണ് ടി.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം ബി.ഡി.ജെ.എസിന് മറുപടിയുമായി ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്ത് എത്തി. ബി.ഡി.ജെ.എസിന്റെ ആശയെന്താണെന്ന് ബി.ജെ.പി ആലപ്പുഴ നേതൃത്വത്തിന് അറിയില്ല. മുന്നണിയിലെ കക്ഷിയെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കാൻ ഈ സന്ദർഭം ഉചിതമല്ല, അരൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി നേതാക്കൾ തന്നെ പറഞ്ഞിരുന്നുവെന്നും ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.സോമൻ മീഡിയവണിനോട് പറഞ്ഞു.