LiveTV

Live

Kerala

ബന്ദിപ്പൂര്‍ പാത അടയ്ക്കാനുള്ള നീക്കം: കേന്ദ്രത്തില്‍ സമ്മർദ്ദവുമായി സംസ്ഥാനം

സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകനെ നിയോഗിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചു.

ബന്ദിപ്പൂര്‍ പാത അടയ്ക്കാനുള്ള നീക്കം: കേന്ദ്രത്തില്‍ സമ്മർദ്ദവുമായി സംസ്ഥാനം

ബന്ദിപ്പൂര്‍ പൂർണ യാത്ര നിരോധന നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദവുമായി സംസ്ഥാനം. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറെ കണ്ട് യാത്രാ നിരോധന നീക്കം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട് എം.പി രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ബന്ദിപൂർ പാതയിലെ രാത്രി യാത്ര നിരോധനത്തിന് ഒപ്പം പകൽ കൂടി നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി വാക്കാൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് അനുവദിച്ച സമയ പരിധി ഈ മാസം 14ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കം.

വിഷയം ഉന്നയിച്ച് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ബദൽ പാത, മേൽപാത, അടിപ്പാത തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഉന്നയിച്ചു. കേരളത്തിന് അനുകൂലമായ സത്യവാങ്മൂലത്തിനായി സമ്മർദം ചെലുത്തുന്നതിനൊപ്പം മുതിർന്ന അഭിഭാഷകനെ കോടതിയിൽ ഹാജരാക്കുമെന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്ക് ഉറപ്പ് നൽകി.

വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചിട്ടുണ്ട്.