LiveTV

Live

Kerala

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

മുന്നണി സ്ഥാനാർഥികളിൽ അരൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കല്‍ മാത്രമായിരുന്നു നേരത്തെ പത്രിക സമർപ്പിച്ചത്

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉൾപ്പടെ 44 പേരാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിത് കൊണ്ടു തന്നെ ഏതാണ്ടെല്ലാവരും അവസാന ദിവസമായ ഇന്നലെയാണ് പത്രിക സമർപ്പിച്ചത്. മുന്നണി സ്ഥാനാർഥികളിൽ അരൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കല്‍ മാത്രമായിരുന്നു നേരത്തെ പത്രിക സമർപ്പിച്ചത്.

വട്ടിയൂര്‍ക്കാവില്‍ മൊത്തം 10 പേരാണ് പത്രിക നൽകിയത്.കോന്നിയില്‍ ഏഴും അരൂരില്‍ ആറും എറണാകുളത്ത് 8 പേരും പത്രിക നൽകി. ഏറ്റവുമധികം പേർ പത്രിക നൽകിയത് മഞ്ചേശ്വരത്താണ്. 13 പേര്‍. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാറിന്റെ അപരനായി എ. മോഹൻകുമാറും ബി.ജെ.പി സ്ഥാനാർഥി എസ്. സുരേഷിന്റെ അപരനായി എസ്.എസ് സുരേഷും പത്രിക നൽകിട്ടുണ്ട്. അരൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കല്‍ അപരനായി മനു ജോൺ പി.എ ആണുള്ളത്. എറണാകുളത്തെ എൽ.ഡി.എഫ് സ്തഥാനാർഥി മനു റോയിക്കും യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദിനും അപര ശല്യമുണ്ട്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ അപരനായി മറ്റൊരു ഖമറുദ്ദീനും പത്രിക നൽകിയവരിൽ പെടുന്നു. ഇന്നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. ഈ മാസം മൂന്ന് വരെ പത്രിക പിന്‍വലിക്കാൻ സമയമുണ്ട്. ഇതോടെയാകും അന്തിമ മത്സര ചിത്രം തെളിയുക.