LiveTV

Live

Kerala

കോഴിക്കോട് സൗത്ത് ബീച്ചിലെ പാലം തകര്‍ന്ന് അപകടം 

പരിക്കേറ്റ അഞ്ചു പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് സൗത്ത് ബീച്ചിലെ പാലം തകര്‍ന്ന് അപകടം 

കോഴിക്കോട് സൌത്ത് ബീച്ചിന്‍റെ പുതുക്കി പണിത ഭാഗം തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ അഞ്ചു പേരെ ബീച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. കൂടുതൽ ആളുകൾ കുടങ്ങി കിടക്കുന്നതായി സംശയം. സ്ഥലത്ത് ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്. കടല്‍പാലത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിരമായി ആളുകള്‍ ഇരിക്കാറുണ്ട്. അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടുവെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും ടൗണ്‍പൊലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

13 പേര്‍ക്കാണ് മൊത്തത്തില്‍ പരിക്കേറ്റത്. ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്‍റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്