LiveTV

Live

Kerala

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: പിതാവ് അറസ്റ്റിൽ

മലപ്പുറം വേങ്ങര സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: പിതാവ് അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാതൃസഹോദരൻ എതിരെ പോക്സോ പ്രകാരം കേസെടുത്ത് അടുത്ത നടപടി തുടരുന്നതിനിടെയാണ് രണ്ട് വർഷത്തിന് ശേഷം പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി മാറ്റി നൽകിയത്.

പാലക്കാട് ജില്ലക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ രണ്ട് വർഷം മുമ്പ് മാതൃസഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവിനോട് അച്ഛൻ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മാതൃസഹോദരനെതിരെ മൊഴി നൽകിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പിതാവ് പീഡിപ്പിക്കുന്നതായി ചൈൽഡ് വെൽഫെയർ കമ്മറ്റി കൗൺസിലിംഗിനിടെ കുട്ടി മൊഴി നൽകി. ഇയാൾ ആറ് തവണ വിവാഹം ചെയ്തതായി പെൺകുട്ടിയുടെ ബന്ധു പറയുന്നു. പെൺകുട്ടിയെ ചൈൽഡ് ലൈൻ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക്‌ മാറ്റി. കുട്ടിയെ വിട്ടുകിട്ടാൻ മാതാവും അധികൃതരെ സമീപിച്ചിട്ടുണ്ട്.