LiveTV

Live

Kerala

പ്രമുഖ വ്യവസായി സി.കെ മേനോന്‍ അന്തരിച്ചു 

പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു

പ്രമുഖ വ്യവസായി സി.കെ മേനോന്‍ അന്തരിച്ചു 

നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പത്മശ്രീ ഡോക്ടര്‍ സി.കെ മേനോന്‍ അന്തരിച്ചു. ചെന്നെ അപ്പോളോ ആശുപത്രിയില്‍ രാത്രി ഏഴ് മണിയോടെയാണ് അന്ത്യം. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്സാദ് വ്യവസായ ശൃംഖലയുടെ സ്ഥാപകനായ അദ്ദേഹം തൃശൂര്‍ സ്വദേശിയാണ്.

ദീര്‍ഘ നാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സി.കെ മോനോന്‍. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ദോഹയിലെ ഇന്ധന-ഗതാഗത കമ്പനിയായ ബഹ്സാദ് ഗ്രൂപ്പിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മേനോന്‍ പല വിദേശ രാജ്യങ്ങളെയും നിരവധി വ്യവസായ സംരഭങ്ങളുടെ ഉടമയാണ്.

വ്യവസായ മേഖലയിലെ മികവിന്റെ പേരില്‍ പ്രവാസി ഭാരതീയ പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മേനോന്‍. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ തൃശൂരില്‍ ന‍ടക്കും.