LiveTV

Live

Kerala

അരൂർ മണ്ഡലം പ്രചരണ ചൂടിലേക്ക്

മൊത്തം 6 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മാത്രമാണ് അപരനെ പേടിക്കേണ്ടത്

 അരൂർ മണ്ഡലം പ്രചരണ ചൂടിലേക്ക്

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ അരൂർ മണ്ഡലം പ്രചരണ ചൂടിലേക്ക് കടക്കുകയാണ്. മൊത്തം 6 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മാത്രമാണ് അപരനെ പേടിക്കേണ്ടത്.

ഇടത്, വലത് എൻ.ഡി.എ ക്യാമ്പുകൾ സജീവം. രാവിലെ 6 മണി മുതൽ പ്രചരണ പരിപാടികൾ ആരംഭിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകർക്ക് കിട്ടിയിയത്. പ്രചരണ പരിപാടികൾ നേർത്തെ ആരംഭിച്ചത് നേട്ടമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ കാണുന്നു .ബി.ഡി.ജെ.എസ് കാല് വാരില്ലെന്ന വിശ്വാസത്തിൽ ബി.ജെ.പിയും മുന്നോട്ട്.

നാളെ യു.ഡി.എഫ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലോകസഭ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താനാകുമെന്നാണ് ഷാനിമോൾ ഉസ്മാൻ പറയുന്നത്.