LiveTV

Live

Kerala

പാർട്ടി പറഞ്ഞതോടെ കോന്നിയിൽ തർക്കങ്ങൾ അവസാനിച്ചെന്ന് അടൂർ പ്രകാശ് 

വിളിക്കുന്ന ഏത് സ്ഥലത്തും താൻ പ്രചരണത്തിനെത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

പാർട്ടി പറഞ്ഞതോടെ കോന്നിയിൽ തർക്കങ്ങൾ അവസാനിച്ചെന്ന് അടൂർ പ്രകാശ് 

പാർട്ടി പറഞ്ഞതോടെ കോന്നിയിൽ തർക്കങ്ങൾ അവസാനിച്ചെന്ന് അടൂർ പ്രകാശ്. വിളിക്കുന്ന ഏത് സ്ഥലത്തും താൻ പ്രചരണത്തിനെത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശിന് അതൃപ്തിയുണ്ടായിരുന്നു.

ഇന്നലെ കോന്നിയില്‍ ചേര്‍ന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച അടൂര്‍ പ്രകാശ് എം.പിയെ നേതാക്കളെത്തി അനുനയിപ്പിച്ച് വേദിയിലെത്തിച്ചിരുന്നു. ആദ്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തിയിരുന്നു. അനുനയ നീക്കങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.