LiveTV

Live

Kerala

മരട് ഫ്ലാറ്റ്; ഹോളി ഫെയ്ത്ത് ഫ്ലാറ്റുടമകളുടെ ഹരജി സുപ്രിം കോടതി തള്ളി

മരടിലെ ഫ്ലാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതാണെന്ന റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് ഹരജി

 മരട് ഫ്ലാറ്റ്; ഹോളി ഫെയ്ത്ത് ഫ്ലാറ്റുടമകളുടെ ഹരജി സുപ്രിം കോടതി തള്ളി

മരടിലെ ഫ്ലാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതാണെന്ന റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി തള്ളി. ഹോളി ഫെയ്ത്ത് ഫ്ലാറ്റുടമകള്‍ സമർപ്പിച്ച ഹരജിയാണ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്.

അതേസമയം മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലില്‍ പ്രതിന്ധി തുടരുന്നു. മാറി താമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെൻറ് കളിൽ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. ജില്ലാ ഭരണകൂടം നൽകിയ പട്ടികയിലെ ഫ്ലാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ മോശമായ മറുപടിയാണ് ലഭിക്കുന്നത്. ജില്ലാ ഭരണകൂടത്തെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ അറിയിച്ചു.