LiveTV

Live

Kerala

ക്രിസ്ത്യൻ പ്രാർഥനയിൽ പങ്കെടുത്തതിന് ഹിന്ദു കുടുംബത്തിനു നേരെ സംഘ്പരിവാർ ആക്രമണം

പാലക്കാട് പത്തിരിപ്പാലയിലാണ് നടുറോട്ടിൽ വെച്ച് സംഘ് പരിവാർ ആക്രമണം നടത്തിയത്

 ക്രിസ്ത്യൻ പ്രാർഥനയിൽ പങ്കെടുത്തതിന് ഹിന്ദു കുടുംബത്തിനു നേരെ സംഘ്പരിവാർ ആക്രമണം

ക്രിസ്ത്യൻ പ്രാർഥനയിൽ പങ്കെടുത്തതിന് ഹിന്ദു കുടുംബത്തിനു നേരെ സംഘ്പരിവാർ ആക്രമണം.പാലക്കാട് പത്തിരിപ്പാലയിലാണ് നടുറോട്ടിൽ വെച്ച് സംഘ് പരിവാർ ആക്രമണം നടത്തിയത്.പരിക്കേറ്റ മങ്കര സ്വദേശി സുന്ദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തിരിപ്പാല സ്വദേശി സുബ്രമണ്യന്റെ വീട്ടിലാണ് പ്രാർഥന നടന്നത്. പെന്തകോസ്ത് വിഭാഗത്തിലെ പാസ്റ്റർമാർ ഉൾപ്പെടെ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. മുപ്പതിലധികം വരുന്ന സംഘ് പരിവാർ പ്രവർത്തകർ പ്രാർഥന അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു. പ്രാർഥനയിൽ പങ്കെടുത്തിരുന്ന മങ്കര സ്വദേശി സുന്ദരനും കുടുംബവും വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണം ഉണ്ടായത്. കാറിന്റെ ടയറുകൾ നശിപ്പിച്ചു. സ്ത്രീകളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിന് പിറകിലായി സ്കൂട്ടറിൽ വന്നിരുന്ന സുന്ദരനെ ക്രൂരമായി മർദ്ദിച്ചു.

പത്തിരിപ്പാലയിലും പരിസര പ്രദേശങ്ങളിലും ഉള്ള സംഘ് പരിവാർ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സുന്ദരൻ പൊലീസിന് മൊഴി നൽകി.സംഭവത്തെ കുറിച്ച് മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു.