LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി നടപടിയെ സ്വാഗതം ചെയ്ത് കുടുംബം 

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിയെ അത്യാഹ്ലാദത്തോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചത്.

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി നടപടിയെ സ്വാഗതം ചെയ്ത് കുടുംബം 

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി നടപടിയെ സ്വാഗതം ചെയ്ത് കുടുംബം. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബം പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി സി.പി.എം പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിയെ അത്യാഹ്ലാദത്തോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചത്. വിധിയിൽ സന്തോഷമുണ്ടെന്നും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശരത് ലാലിന്റെ പിതാവ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ഉദുമ എം.എൽ.എ കെ.കുഞ്ഞമ്പു അടക്കമുള്ള സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച കൃപേഷിന്റെ പിതാവ്, സി.ബി.ഐ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു കൃപേഷിന്റെ മാതാവിന്റെ പ്രതികരണം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.