LiveTV

Live

Kerala

അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചു; യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു

ഡി.സി.സി പ്രസിഡൻറ് അനാവശ്യ പരാമര്‍ശം നടത്തി അപമാനിച്ചെന്ന് അടൂർ പ്രകാശ് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചു; യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു

സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ കോന്നി യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച അടൂര്‍ പ്രകാശ് എം.പിയെ നേതാക്കളെത്തി അനുനയിപ്പിച്ച് വേദിയിലെത്തിച്ചു. ആദ്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. അനുനയ നീക്കങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ കോന്നിയില്‍ പുരോഗമിക്കുകയാണ്.