LiveTV

Live

Kerala

കായിക മത്സരങ്ങളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്  

ഷൂട്ടിങ് ഇനത്തില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ പേരില്‍ വ്യാജ സീലും ലോഗോയും ഉപയോഗിച്ച് തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാര്‍ക്ക് നല്‍കി. 

 കായിക മത്സരങ്ങളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്  

കായിക മത്സരങ്ങളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്. ഷൂട്ടിങ് ഇനത്തില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ പേരില്‍ വ്യാജ സീലും ലോഗോയും ഉപയോഗിച്ച് തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാര്‍ക്ക് നല്‍കി. സര്‍ട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍.

ഒരു വ്യക്തിക്ക് ഒരേ മത്സരത്തിന് ഒന്നില്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പല നിറത്തില്‍ പല കോലത്തില്‍. ഇവയില്‍ തന്നെ ചിലര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടി, ചിലര്‍ക്കില്ല. ഈ വൈരുദ്ധ്യത്തിന്റെ പിറകേ അന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കള്ളക്കളികള്‍.

2017ല്‍ ചെന്നൈയിലെ റൈഫിള്‍ ക്ലബ് സൌത്ത് സോണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ മത്സരം നടത്തുന്നു. പങ്കെടുത്തവര്‍ക്കും മെഡല്‍ നേടിയവര്‍ക്കും ദേശീയ റൈഫിള്‍ അസോസിയേഷന്റെ പേരില്‍‍‌ സര്‍ട്ടിഫിക്കറ്റ്. ഇവ വിദ്യാഭ്യാസ വകുപ്പില്‍ ഹാജരാക്കി 10 മുതല്‍ 15 ശതമാനം വരെ ഗ്രേസ് മാര്‍ക്ക് ഒപ്പിക്കുന്നു. പ്ലസ് ടു മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് വരെ.

ഗ്രേസ് മാര്‍ക്ക് കിട്ടിയ ചൈന്നൈ റൈഫിള്‍ ക്ലബിന്റെ സര്‍ട്ടിഫിക്കറ്റും ദേശീയ റൈഫിള്‍ അസോസിയേഷന്റേതും തമ്മില്‍ പുലബന്ധമില്ല. നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ അന്വേഷിച്ചപ്പോള്‍ 2017 സൌത്ത് സോണ്‍ മത്സരങ്ങള്‍ക്കെന്ന പേരില്‍ സര്‍ട്ടിഫിക്കറ്റേ നല്‍കിയിട്ടില്ലെന്ന് രേഖാ മൂലം മറുപടി. അപ്പോള്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നത്. ആരാണ് കബളിപ്പിക്കപ്പെട്ടത്?

ഗ്രേസ് മാര്‍ക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അല്ലാത്തവക്കും ഒരു വ്യത്യാസമുണ്ട്. സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ ഒപ്പുള്ളവക്ക് മാത്രമാണ് മാര്‍ക്ക് കിട്ടിയിരിക്കുന്നത്.