LiveTV

Live

Kerala

ഉപതെര‍ഞ്ഞെടു‌പ്പിന്റെ മത്സരചിത്രം തെളിഞ്ഞു  

പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 44 പേരാണ് മത്സര രംഗത്തുള്ളത്.

ഉപതെര‍ഞ്ഞെടു‌പ്പിന്റെ മത്സരചിത്രം തെളിഞ്ഞു  

ന‌ാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഉപതെര‍ഞ്ഞെടു‌പ്പിന്റെ മത്സരചിത്രം തെളിഞ്ഞു. പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44 പേരാണ് മത്സര രംഗത്തുള്ളത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ഉച്ചക്ക് മുമ്പ് തന്നെ പത്രിക സമര്‍പ്പിച്ചു.

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ് ആദ്യം പത്രിക സമര്‍പ്പിച്ചത്. തൊട്ടുപിന്നാല യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറും ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷും പത്രിക നല്‍കി. മൊത്തം പത്തുപേരാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്. കോന്നിയില്‍ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍ രാജ്, ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ച പ്രമുഖര്‍.

അരൂരില്‍ ആറ് പേരാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡിഎഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു. എറണാകുളത്ത് എട്ടുപേരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഉപവരണാധികാരിക്ക് മുമ്പാകെ പത്രിക നല്‍കി. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളുള്ളത് മഞ്ചേശ്വരത്താണ് 13 പേര്‍. നാളെയാണ് സൂക്ഷ്മപരിശോധന. ഒക്ടോബര്‍ മൂന്ന് വരെ പത്രിക പിന്‍വലിക്കാം.