LiveTV

Live

Kerala

റിസര്‍വോയറില്‍ നിന്ന് നാട്ടുകാര്‍ രക്ഷപെടുത്തിയ ആ കാട്ടാനക്കുട്ടി ചെരിഞ്ഞു

പിറ്റേ ദിവസം കുട്ടിയാനയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ കാട്ടാനക്കൂട്ടം എത്തിയിരുന്നു. 

റിസര്‍വോയറില്‍ നിന്ന് നാട്ടുകാര്‍ രക്ഷപെടുത്തിയ ആ കാട്ടാനക്കുട്ടി ചെരിഞ്ഞു

ആ ആനക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. പെരുവണ്ണാമുഴി റിസർവോയറിനരികെ പെറ്റു വീണ കാട്ടാനക്കുട്ടി ചെരിഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റിലെത്തിയ കാട്ടാന പ്രസവിച്ച ഉടനെ ആനക്കുട്ടി പെരുവണ്ണാമൂഴി റിസർവോയറിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിലും ചെളിയിലും കിടന്ന ആനക്കുട്ടിയെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

പിറ്റേ ദിവസം കുട്ടിയാനയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ കാട്ടാനക്കൂട്ടം എത്തിയിരുന്നു. എന്നാൽ അവശ നിലയിലായതിനെ തുടർന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതിരുന്ന കുട്ടിയാനയെ ഉപേക്ഷിച്ച് കാട്ടാനക്കൂട്ടം മടങ്ങി. തുടർന്നാണ് വനം വകുപ്പുദ്യോഗസ്ഥർ പെരുവണ്ണാമുഴിയിലെ വനം വകുപ്പിന്റെ ഓഫീസിലേക്ക് കുട്ടിയാനയെ എത്തിച്ചത്. അഞ്ച് ദിവസമായി ആനക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും. വെറ്റിനറി ഡോക്ടർ അരുൺ സത്യന്റെ നേതൃത്വത്തിൽ ചികിത്സ നടത്തിയെങ്കിലും ആനക്കുട്ടി എഴുന്നേറ്റ് നിന്നിരുന്നില്ല. തുടർന്ന് ഇന്നുച്ചയോടെയാണ് കുട്ടിയാന ചെരിഞ്ഞത്.

കാട്ടാനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തുന്ന പഴയ വീഡിയോ കാണാം