LiveTV

Live

Kerala

കൊച്ചിയിലെ കുഴികള്‍ ഒരു ജീവന്‍ കൂടി എടുത്തു 

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

കൊച്ചിയിലെ കുഴികള്‍ ഒരു ജീവന്‍ കൂടി എടുത്തു 

എറണാകുളത്ത് എളംകളം മെട്രോ സ്റ്റേഷന് സമീപം ബസിനടിയിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി സ്വദേശി ഉമേഷ് ആണ് മരിച്ചത്. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഇന്ന് മാത്രം മൂന്ന് അപകടങ്ങളാണ് ഈ സ്ഥലത്തുണ്ടായത്. റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.