LiveTV

Live

Kerala

പാലായില്‍ തോറ്റത് കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന യു.ഡി.എഫ് വിലയിരുത്തല്‍ തെറ്റെന്ന് പി.ജെ ജോസഫ് 

ഇരുവിഭാഗത്തേയും ഒരേ പോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല, തോല്‍വിക്ക് യഥാര്‍ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും ജോസഫ് മീഡിയവണ്‍ വ്യൂപോയന്‍റില്‍ പറഞ്ഞു. 

പാലായില്‍ തോറ്റത് കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന യു.ഡി.എഫ് വിലയിരുത്തല്‍ തെറ്റെന്ന് പി.ജെ ജോസഫ് 

കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് പാലായിലെ തോല്‍വിക്ക് കാരണമെന്ന യു.ഡി.എഫ് വിലയിരുത്തല്‍ ശരിയല്ലെന്ന് പി.ജെ ജോസഫ് മീ‍‍ഡിയവണിനോട്. ഇരുവിഭാഗത്തേയും ഒരേപോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല, തോല്‍വിക്ക് യഥാര്‍ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും ജോസഫ് വ്യൂപോയന്‍റില്‍ പറഞ്ഞു.

ചിഹ്നത്തിന്‍റെ പ്രാധാന്യം പോലും ജോസ് കെ മാണി മനസ്സിലാക്കിയില്ലെന്നും ധാര്‍ഷ്ട്യം മാറ്റിയാല്‍ ജോസ് കെ മാണിക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും ജോസഫ് പറഞ്ഞു. എന്‍ ജയരാജും റോഷി അഗസ്റ്റിനും തിരിച്ചുവരണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസില്‍ ഐക്യമില്ലാത്തത് തിരിച്ചടിച്ചെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം പാലായിലെ തോല്‍വിക്ക് പിന്നിലെ പരസ്യമായ വില്ലന്‍ പി.ജെ ജോസഫാണെന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം മുന്നണിയെ പി.ജെ ജോസഫ് ഒറ്റുകൊടുത്തുവെന്നും സ്ഥാനാര്‍ഥി നിര്‍ണയ അവകാശം ജോസ് കെ മാണിക്കാണെന്ന് യു.ഡി.എഫ് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.